നോട്ടിങ്ഹാം: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് ഇരുടീമുകളുടേയും രണ്ട് പോയിന്റ് വീതം കുറച്ചു. ഇതിനോടൊപ്പം മാച്ച് ഫീയുടെ 40% ഇരുടീമുകളും പിഴയായി അടക്കണം.

അഞ്ചു ടെസ്റ്റുകളുള്ള ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യക്ക് വിജയസാധ്യത നിലനില്‍ക്കുമ്പോള്‍ മഴ വില്ലനാകുകയായിരുന്നു. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 150 റണ്‍സായിരുന്നു. എന്നാല്‍ മഴ പെയ്തതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. 

ഓഗസ്റ്റ് 12-ന് ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റ് തുടങ്ങും. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇപ്പോള്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ രണ്ട് പോയിന്റ് മാത്രമാണുള്ളത്.

Content Highlights: England and India docked two WTC points apiece for slow over rate