ഞെട്ടിച്ച് ബെന്‍ സ്റ്റോക്‌സ്, ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു


സ്‌റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായാണ് 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടം നേടിയത്.

Photo: AFP

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ് അറിയിച്ചു.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്ന കാരണം നിരത്തിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്റ്റോക്‌സിന്റെ ഹോം ഗ്രൗണ്ടായ ഡര്‍ഹാമിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം. 11 വര്‍ഷം നീണ്ട ഏകദിന കരിയറാണ് താരം അവസാനിപ്പിക്കുന്നത്.

ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഫൈനലില്‍ താരമായത് സ്റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായാണ് 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടം നേടിയത്. ഫൈനലില്‍ പുറത്താവാതെ 84 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ കൂടിയായ സ്‌റ്റോക്‌സ് 104 ഏകദിന മത്സരങ്ങളില്‍ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞു. 2919 റണ്‍സും 104 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

' എന്റെ കരിയറിലെ അവസാന ഏകദിന മത്സരത്തിന് ചൊവ്വാഴ്ച ഡര്‍ഹാം ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. വേദനാജനകമായ തീരുമാനമാണിത്. ഇംഗ്ലണ്ടിനായി കളിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുമ്പോള്‍ എനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. മറ്റൊരു താരത്തിന് വഴിമാറിക്കൊടുക്കണമെന്ന് ഇപ്പോള്‍ തോന്നുന്നു.' - സ്‌റ്റോക്‌സ് പറഞ്ഞു.

ഈയിടെ അവസാനിച്ച പാകിസ്താനെതിരായ ഏകദിനപരമ്പരയില്‍ ഇംഗ്ലണ്ടിനെ സ്റ്റോക്‌സാണ് നയിച്ചത്. അന്ന് പാകിസ്താനെ 3-0 ന് തകര്‍ത്ത് പരമ്പര നേടാനും താരത്തിന് സാധിച്ചു.

Content Highlights: ben stokes, stokes retirement, ben stokes retirement, england cricket, stokes, cricket news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented