പോര്‍ട്ട് എലിസബത്ത്: 142 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 500 എവേ ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി കളത്തിലിറങ്ങിയതോടെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പുതിയ ചരിത്രം കുറിച്ചത്. 1877 മാര്‍ച്ച് 15 മുതല്‍ 19 വരെയായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ്. വേദിയായത് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടും. 

ഇതുവരെ ഫലം വന്ന 499 എവേ ടെസ്റ്റുകളില്‍ 149 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 182 മത്സരം തോറ്റു.  ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ ഇതുവരെ 521 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1000 ടെസ്റ്റിന് മുകളില്‍ കളിക്കുന്ന ഏക രാജ്യം കൂടിയാണ് ഇംഗ്ലണ്ട്. 

Content Highlights: England achieve historic feat in Test cricket