ലണ്ടന്‍: ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഒക്ടോബര്‍ 10 ഞായറാഴ്ച ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കും. 

സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17-18 അംഗ സംഘത്തെയാണ് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പരിക്കും മറ്റും കണക്കിലെടുത്ത് പകരക്കാരുടെ ഒരു സംഘത്തെയും പ്രഖ്യാപിക്കുന്നുണ്ട്. 

മാനസികാരോഗ്യം കണക്കിലെടുത്ത് ഇടവേളയെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ഇത്തവണത്തെ ആഷസിനുണ്ടാകില്ല. 

ഡിസംബര്‍ എട്ടു മുതല്‍ ഓസ്‌ട്രേലിയയിലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. 

നേരത്ത ഓസ്‌ട്രേലിയയിലെ കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ കാരണം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ താരങ്ങളുമായി ഇ.സി.ബി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും ഇ.സി.ബി ചര്‍ച്ച നടത്തി.

Content Highlights: ECB set to name the England squad for Ashes on Sunday