ജൊഹാനസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ 50 ഓവറില്‍ 361 റണ്‍സ് അടിച്ചുകൂട്ടിയ സ്പ്രിങ്ബോക്കുകള്‍ 219 റണ്‍സിന് കംഗാരുക്കളെ പുറത്താക്കി. 93 പന്തില്‍ 13 ഫോറിന്റെ അകമ്പടിയോടെ 111 റണ്‍സാണ് ഡു പ്ലെസിസ് അടിച്ചു കൂട്ടിയത്. 

ജയത്തോടെ അഞ്ചു കളികളുടെ പരമ്പരയില്‍ ആതിഥേയര്‍ 2-0 ലീഡു നേടി. ഡു പ്ലെസിസാണ് കളിയിലെ താരം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 5-ന് 361; ഓസ്ട്രേലിയ 37.4 ഓവറില്‍ 219-ന് പുറത്ത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡുപ്ലെസിസിന് പുറമെ ഡുമിനി(82), റൂസ്സോ(75) എന്നിവരും നന്നായി ബാറ്റു ചെയ്തു. മൂന്നു വിക്കറ്റ് വീഴ്ത്തി വെയ്ന്‍ പാര്‍നലും രണ്ടു വിക്കറ്റ് വീതമെടുത്ത റബാഡ, പെഹ്ലുക്വായോ എന്നിവരുമാണ് ഓസ്ട്രേലിയന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.