അജിങ്ക്യ രഹാനെ
മുംബൈ: മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയ അജിങ്ക്യ രഹാനെയ്ക്ക് രഞ്ജി ട്രോഫിയിലും കാലിടറുന്നു. ഫോം കണ്ടെത്താനായി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ രഹാനെ അക്കൗണ്ട് തുറക്കുംമുന്‍പേ പുറത്തായി.
മുംബൈയ്ക്ക് വേണ്ടി കളിച്ച രഹാനെ ഗോവയ്ക്കെതിരായ മത്സരത്തില്‍ വെറും മൂന്ന് പന്ത് മാത്രം നേരിട്ട് റണ്‍സെടുക്കുംമുന്‍പ് ക്രീസ് വിട്ടു. 10-ാം ഓവറില്‍ ലക്ഷ്യ ഗാര്‍ഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മുന്‍ ഇന്ത്യന്‍ സഹനായകന് ക്രീസ് വിട്ടത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച രഹാനെയോടും ചേതേശ്വര്‍ പൂജാരയോടും രഞ്ജി ട്രോഫി കളിച്ച് ഫോം വീണ്ടെടുക്കാനാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ രഞ്ജി ട്രോഫിയിലും രഹാനെയ്ക്ക് അടിതെറ്റി.
മറുവശത്ത് പൂജാരയും ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന പൂജാര ഒഡിഷയ്ക്കെതിരായ മത്സരത്തില്‍ വെറും എട്ട് റണ്‍സിന് പുറത്തായി. ദേബബ്രത പ്രധാന്റെ പന്തില്‍ സമന്ത്രൈയ്ക്ക് ക്യാച്ചുനല്‍കി പൂജാര മടങ്ങി.
രഞ്ജി ട്രോഫിയില്‍ കഴിവുതെളിയിച്ചില്ലെങ്കില് രഹാനെയ്ക്കും പൂജാരയ്ക്കും ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായേക്കും.
Content Highlights: Dropped from Test team Ajinkya Rahane out for a 3-ball duck in Ranji Trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..