
-
ന്യൂഡൽഹി: ഐ.പി.എല്ലിൽ ലഭിക്കുന്ന കോടികളോർത്ത് ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയോട് കളിക്കളത്തിൽ മൃദുലമായാണ് പെരുമാറാറുള്ളതെന്ന ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കിന്റെ ആരോപണം തള്ളി ഇന്ത്യയുടെ മുൻതാരം കൃഷ്ണമാചാരി ശ്രീകാന്ത്. സ്ലെഡ്ജിങ്ങിലൂടെ ഒരു മത്സരത്തിന്റെ ഫലം നിർണയിക്കാനാകില്ലെന്നും ക്ലർക്ക് പറയുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
'നിങ്ങൾക്ക് സ്ലെഡ്ജിങ്ങിലൂടെ മാത്രം മത്സരങ്ങൾ വിജയിക്കാനാകില്ല. ഓസ്ട്രേലിയയുടെ തോൽവി, തോൽവി തന്നെയാണ്. ക്ലർക്കിന്റെ ആരോപണം വിഡ്ഢിത്തമാണ്. സ്ലെഡ്ജിങ്ങിലൂടെ നിങ്ങൾക്ക് റൺസ് ലഭിക്കുകയോ വിക്കറ്റ് ലഭിക്കുകയോ ഇല്ല. നാസർ ഹുസൈനോടും വിവിയൻ റിച്ചാർഡ്സിനോടും ചോദിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും. നിശ്ചയദാര്‍ഢ്യത്തോടെ മികച്ച കളി പുറത്തെടുക്കുക എന്നത് മാത്രമാണ് വിജയത്തിനുള്ള വഴി. 'സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ശ്രീകാന്ത് പറയുന്നു.
ക്രിക്കറ്റിൽ ഇന്ത്യ വൻ സാമ്പത്തിക ശക്തിയാണെന്നും ഐ.പി.എല്ലിൽ നിന്ന് ലഭിക്കുന്ന വരുമാനമോർത്ത് ഓസീസ് താരങ്ങൾ വിരാട് കോലിയോട് സ്ലെഡ്ജിങ് ചെയ്യാറില്ലെന്നുമായിരുന്നു ക്ലർക്കിന്റെ ആരോപണം. എന്നാൽ ഇത് നിഷേധിച്ച് ഓസീസ് താരം ടിം പെയ്ൻ രംഗത്തെത്തിയിരുന്നു.
content highlights: Dont win matches by sledging Clarkes statements were ridiculous
Share this Article
Related Topics
RELATED STORIES
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..