'ഫോമിലല്ലെങ്കിലും വിരാട് കോലി നിസാരനല്ല', ഏഷ്യാകപ്പിന് മുന്‍പ് പാകിസ്താന്‍ ടീമിന് മുന്നറിയിപ്പ്


വിരാട് കോലി | photo: AFP

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി അത്ര നല്ല ഫോമിലല്ല കുറച്ച് കാലമായി കടന്നുപോകുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമത്തിലുള്ള സൂപ്പര്‍ താരം ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാകപ്പിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. പാകിസ്താനെതിരെ 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. മോശം ഫോമിലാണെങ്കിലും കോലിയെ നിസാരനായി കാണരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പാകിസ്താന്‍ ടീമിന് ടെസ്റ്റ് താരമായ യാസിര്‍ ഷാ.

കോലി ഇപ്പോള്‍ അത്ര നല്ല ഫോമിലല്ലെന്നത് ശരിതന്നെ, ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും കോലി ഏത് സമയവും ഫോമിലേക്ക് ഉയരാമെന്നാണ് യാസിര്‍ ഷായുടെ മുന്നറിയിപ്പ്. പാകിസ്താനിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യാസിര്‍ ഷാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.



2019ല്‍ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാനമായി ഒരു സെഞ്ച്വറി നേടിയത്. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കോലിയുടെ ഗ്രഫ് താഴേക്ക് പോകുകയായിരുന്നു. ഐപിഎല്ലിലും അത്ര തന്ന പ്രകടനമല്ല മുന്‍ നായകന്‍ കാഴ്ചവെച്ചത്.

അതേസമയം, ഏഷ്യാകപ്പില്‍ ഫൈനലില്‍ ഏറ്റുമുട്ടേണ്ടി വന്നാല്‍ മൂന്ന് തവണ ഇന്ത്യയും പാകിസ്താനും പരസ്പരം മത്സരിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ പാകിസ്താനോട് പത്ത് വിക്കറ്റിന് തോറ്റ ഇന്ത്യ പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പ് മത്സരങ്ങളില്‍ ആദ്യമായിട്ടാണ് ഇന്ത്യ പാകിസ്താനോട് തോറ്റത്. 14 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു.

Content Highlights: virat kohli, yasir sha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented