സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യരുത്: കപില്‍ ദേവ്


1 min read
Read later
Print
Share

Photo: PTI

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ തീര്‍ത്തും നിറംമങ്ങിയ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെതിരേ ആരാധകര്‍ ഇപ്പോഴും രംഗത്തുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ പുറത്തായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സൂര്യകുമാറിന് പകരം മലയാളിതാരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് തലപൊക്കിയത്. എന്നാല്‍ സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരം കപില്‍ ദേവ്.

സൂര്യകുമാറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് കപില്‍ ദേവിന്റെ അഭിപ്രായം. ' നന്നായി കളിക്കുന്ന ഒരു താരത്തിന് എപ്പോഴും കൂടുതല്‍ അവസരം നല്‍കണം. സൂര്യകുമാറിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. സഞ്ജു മോശം ഫോമില്‍ കളിച്ചാല്‍ അദ്ദേഹത്തെ നിങ്ങള്‍ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തും. അങ്ങനെ സംഭവിക്കാന്‍ പാടില്ല. സൂര്യകുമാറിന്റെ കഴിവില്‍ ടീം വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്‍കണം. സ്വാഭാവികമായും ആരാധകര്‍ പല അഭിപ്രായങ്ങളും പറയും. പക്ഷേ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെതാണ്' - എ.ബി.പി ന്യൂസിന് നല്‍കി അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും നാലാമനായാണ് സൂര്യകുമാര്‍ കളിച്ചത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ താരത്തെ ഏഴാമനായി കളിപ്പിച്ചു. ഈ തന്ത്രവും ഫലിച്ചില്ല. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു.

Content Highlights: dont compare suryakumar with sanju samson says kapil dev

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahane

3 min

മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസീസ് നാല് വിക്കറ്റിന് 123 റണ്‍സെടുത്തു, 296 റണ്‍സിന്റെ ലീഡ്

Jun 9, 2023


green

1 min

കാമറൂണ്‍ ഗ്രീനിന്റെ അത്യുജ്ജ്വല ക്യാച്ച്, വിശ്വസിക്കാനാവാതെ ക്രീസ് വിട്ട് രഹാനെ

Jun 9, 2023


cummins

1 min

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസ് താരങ്ങള്‍ പന്തുചുരണ്ടിയെന്ന് മുന്‍ പാക് താരം

Jun 9, 2023

Most Commented