Photo: AFP
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ്. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ 93 വര്‍ഷം മുന്‍പ് സ്ഥാപിച്ച അപൂര്‍വമായ റെക്കോഡ് ഡക്കറ്റ് തകര്‍ത്തു. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഡക്കറ്റ് ചരിത്രത്തിന്റെ ഭാഗമായത്.
ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അതിവേഗത്തില്‍ 150 റണ്‍സെടുത്ത താരം എന്ന റെക്കോഡാണ് ഡക്കറ്റ് സ്വന്തമാക്കിയത്. 150 പന്തുകളില്‍ നിന്ന് താരം 150 റണ്‍സെടുത്തു. 1930-ലാണ് ബ്രാഡ്മാന്‍ റെക്കോഡ് സ്ഥാപിച്ചത്. അന്ന് 166 പന്തുകളില്‍ നിന്നാണ് താരം 150 റണ്‍സെടുത്തത്. ഇതോടെ ബ്രാഡ്മാന്റെ റെക്കോഡ് പഴങ്കഥയായി. അയര്‍ലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമാണ് ഡക്കറ്റ് ചരിത്രമെഴുതിയത്.
മത്സരത്തില്‍ താരം 178 പന്തുകളില്‍ നിന്ന് 24 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 182 റണ്‍സെടുത്ത് പുറത്തായി. ഈ ഇന്നിങ്‌സിന്റെ ബലത്തില്‍ മറ്റൊരു റെക്കോഡും ഡക്കറ്റ് സ്വന്തമാക്കി. 1924 ന് ശേഷം ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചഭക്ഷണത്തിന് മുന്‍പുള്ള സെഷനില്‍ 100 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
28 കാരനായ ഡക്കറ്റിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ഡക്കറ്റിന് പുറമേ ഒലി പോപ്പും മികച്ച പ്രകടനം പുറത്തെടുത്തു. പോപ്പ് ഇരട്ട സെഞ്ചുറി നേടി. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനമികവില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
Content Highlights: Don Bradman's 93-year-old Batting Record Broken
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..