പിഎല്ലിന്റെ കണ്‍കണ്ട ദൈവമാണ് ഉത്തര്‍ പ്രദേശുകാരന്‍ കരണ്‍ ശര്‍മ. കഴിഞ്ഞ ആറ് സീസണുകളില്‍ അഞ്ചു തവണ കരണ്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചു. അതില്‍ നാല് തവണയും കിരീടത്തിന്റെ ഭാഗമായി. മിക്കപ്പോഴും കളത്തിന് പുറത്തായിട്ടും റെക്കോഡ് കിരീടം നേടിയ കരണ്‍ ശര്‍മയുടെ ഈ പ്രകടനത്തെ ഭാഗ്യം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാനാണ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ മൂന്ന് ടീമുകളുടെ ജഴ്‌സിയിലാണ് താരം നാല് കിരീടങ്ങള്‍ നേടിയത്. ഐപിഎല്ലില്‍ 67 മത്സരങ്ങളില്‍ നിന്ന് 316 റണ്‍സും 59 വിക്കറ്റും അക്കൗണ്ടിലെത്തിച്ചു. 2014-ല്‍ താരലേലത്തില്‍ റെക്കോഡ് തുകയായ 3.75 കോടി രൂപ നല്‍കിയാണ് ഹൈദരാബാദ് കരണിനെ സ്വന്തമാക്കിയത്. 2016 മുതല്‍ കിരീടഭാഗ്യവും തുടങ്ങി. 
 
2016-ല്‍ ഹൈദരാബാദിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച ലെഗ് സ്പിന്നര്‍ ഒരു വിക്കറ്റ് പോലും നേടിയില്ല. പക്ഷേ കിരീടം കൈയിലെത്തി. തൊട്ടടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സിലെത്തിയ താരം മികച്ച പ്രകടനം പുറത്തെടുത്തു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് നേടി. ഇതോടെ 2018-ല്‍ പൊന്നുംവില കൊടുത്ത് താരത്തെ ചെന്നൈ വാങ്ങി. ആറു മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റായിരുന്നു സമ്പാദ്യം. ഇതില്‍ ഹൈദരാബാദിനെതിരായ ഫൈനലില്‍ അവരുടെ സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസണിന്റെ വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്നു വ്യത്യസ്ത ടീമുകള്‍ക്കായി തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി. 

പിന്നീട് ചെന്നൈ കാണിനെ കൈവിട്ടില്ല. ചെന്നൈ രണ്ടാം സ്ഥാനത്ത് എത്തിയ 2019-ല്‍ അഞ്ച് മത്സരങ്ങളില്‍ വീഴ്ത്തിയത് അഞ്ചു വിക്കറ്റ്. 2020 സീസണില്‍ ഒരൊറ്റ മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ചെന്നൈയ്‌ക്കൊപ്പം കിരീടമുയര്‍ത്തി. അതായത് ഭാഗ്യം ഡഗ് ഔട്ടിലുണ്ടായാല്‍ മതി എന്നര്‍ഥം. 

'ലക്കി ചാം' എന്ന് വീരേന്ദര്‍ സെവാഗ് വിശേഷിപ്പിച്ച ഈ താരത്തോട് ഏറ്റവും കൂടുതല്‍ അസൂയ തോന്നുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കായിരിക്കും. 207 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടും കോലിക്ക് കിട്ടാക്കനി ആയ കിരീടത്തിലാണ് 67 മത്സരങ്ങള്‍ മാത്രം കളിച്ച 34-കാരനായ കരണ്‍ നാല് തവണ ചുംബിച്ചത്. അടുത്ത ഐപിഎല്‍ സീസണില്‍ കാണിനായി ടീമുകള്‍ കോടികള്‍ എറിയുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 

Content Highlights: Does not play IPL final yet Dhoni’s lucky factor is Karn Sharma