37-ാം വയസ്സില്‍ ടീമില്‍ തിരിച്ചെത്തി, ആരാധകരെ ഞെട്ടിച്ച കാര്‍ത്തിക്കിന്റെ രണ്ടാം വരവ്


കെ. സുരേഷ്

37-ാം വയസ്സില്‍ ടീമില്‍ തിരിച്ചെത്തുക. ശേഷം ടീമിന്റെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവാകുക, പുതിയ ആരാധകക്കൂട്ടത്തെ സൃഷ്ടിക്കുക. അദ്ഭുതകരമായ രണ്ടാം ഇന്നിങ്സാണിത്.

Photo: twitter.com/BCCI

കായികതാരങ്ങളുടെ കരിയറില്‍ കയറ്റിറക്കങ്ങളൊക്കെ സ്വാഭാവികമാണ്. പക്ഷേ, ദിനേഷ് കാര്‍ത്തിക്കിന്റെ തിരിച്ചുവരവ് ഒന്നൊന്നര വരവായി. അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച് മൂന്നുവര്‍ഷത്തിനുശേഷം, 37-ാം വയസ്സില്‍ ടീമില്‍ തിരിച്ചെത്തുക. ശേഷം ടീമിന്റെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവാകുക, പുതിയ ആരാധകക്കൂട്ടത്തെ സൃഷ്ടിക്കുക. അദ്ഭുതകരമായ രണ്ടാം ഇന്നിങ്സാണിത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഈവര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ ട്രയല്‍സ് കൂടിയായിരുന്നു. പരമ്പര സമാപിച്ചപ്പോള്‍, അദ്ഭുതം സംഭവിച്ചില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്നുറപ്പുള്ള ഒരേയൊരാള്‍ ദിനേഷ് കാര്‍ത്തിക്കാണ്. ''എന്താണോ ദിനേഷില്‍നിന്ന് ടീം പ്രതീക്ഷിക്കുന്നത്, അതേ അളവില്‍ അത് നല്‍കാന്‍ കഴിയുന്നു എന്നത് സന്തോഷകരമാണ്. ദിനേഷ് തന്റെ റോള്‍ ഭംഗിയാക്കിയതോടെ ടീമിന്റെമുന്നില്‍ ഒട്ടേറെ സാധ്യതതുറന്നിരിക്കുന്നു'' -ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഫിനിഷര്‍ റോളിലേക്കാണ് ദിനേഷിനെ കണ്ടുവെച്ചിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20-യില്‍ ദിനേഷ് രണ്ടു പന്തില്‍ ഒരു റണ്‍സുമായി പുറത്താകാതെനിന്നു. രണ്ടാം മത്സരത്തില്‍ 30 നോട്ടൗട്ട്. തുടര്‍ന്ന് എട്ടുപന്തില്‍ ആറ്. നിര്‍ണായകമായ നാലാം ട്വന്റി 20-യില്‍ ഇന്ത്യ നാലു വിക്കറ്റിന് 81 എന്നനിലയില്‍നില്‍ക്കെ, ക്രീസിലെത്തിയ ദിനേഷ് 27 പന്തില്‍ 55 റണ്‍സുമായി കളിയുടെ ഗതിയും പരമ്പരയുടെ വിധിയും മാറ്റി. 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ ആദ്യ അര്‍ധസെഞ്ചുറികൂടിയാണിത്. 2019 ഏകദിന ലോകകപ്പിലാണ് ദിനേഷ് അവസാനമായി കളിച്ചത്. അവസാനമായി ട്വന്റി 20 കളിച്ചത് 2019 ഫെബ്രുവരിയില്‍. ഇനിയൊരു തിരിച്ചുവരവില്ല എന്നുകരുതി കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ കമന്റേറ്ററുടെ റോളിലായിരുന്നു.

ഐ.പി.എലില്‍ ഏറെക്കാലം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നയിച്ചു. 2020 സീസണിന്റെ പകുതിയില്‍വെച്ച് നായകസ്ഥാനം നഷ്ടമായി. 2021 സീസണില്‍ വേണ്ടത്ര തിളങ്ങാനുമായില്ല. ഇക്കുറി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയതോടെയാണ് കളി മാറിയത്. ടീമിനുവേണ്ടി 16 കളിയില്‍ 183 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സ്. അതോടെ ദിനേഷ് പുനര്‍ജനിക്കുകയായിരുന്നു.

Content Highlights: dinesh karthik, indian t20 cricket, 2022 t 20 worldcup, indian team for worldcup, karthik

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented