വാഷിങ്ടൺ സുന്ദറിനൊപ്പം രോഹിത് ശർമ | Photo: PTI
അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ധീരമായ തീരുമാനം എന്താണെന്ന് വ്യക്തമാക്കി ദിനേശ് കാര്‍ത്തിക്. ഒഡീന്‍ സ്മിത്ത് മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്ന സമയം വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങ് ഏല്‍പ്പിച്ചതാണ് ആ ധീരമായ തീരുമാനമെന്ന് ദിനേശ് കാര്‍ത്തിക് പറയുന്നു. ഋഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ചത് എല്ലാവരും ചര്‍ച്ച ചെയ്യുമ്പോഴാണ് വ്യത്യസ്തമായ കാഴ്്ച്ചപ്പാടുമായി ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയത്.
' ഒഡീന്‍ സ്മിത്ത് മികച്ച രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ രോഹിത് വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടുവന്നത് എനിക്ക് ഇഷ്ടപ്പെട്ടു. ധീരമായ തീരുമാനമായിരുന്നു അത്. വലംകയ്യന്മാര് കളിക്കുമ്പോള്‍ ഓഫ് സ്പിന്നറെ കൊണ്ടുവന്നത് ശ്രദ്ധേയമാണ്. അവിടെ ഒരു ചൂണ്ടയിട്ടു കൊടുക്കുകയായിരുന്നു രോഹിത്.' കാര്‍ത്തിക് വ്യക്തമാക്കുന്നു.
'സമ്മര്‍ദ്ദത്തെ അതിജീവിക്കാനായി എന്നതാണ് സുന്ദറിന്റെ സൗന്ദര്യം. ബാറ്റ്സ്മാന് ബൗളറെ വേട്ടയാടാനാണ് ശ്രമിക്കുക. അവിടെ നമുക്ക് സാമര്‍ഥ്യം വേണം. ക്യാപ്റ്റനും ബൗളറും തമ്മിലുള്ള ബന്ധം അവിടെയാണ് പ്രയോജനപ്പെടുന്നത്.' കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
Content Highlights: Dinesh Karthik Lauds Rohit Sharma's Brave Move During India's Win Over West Indies In 2nd ODI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..