Photo: PTI
ന്യൂഡല്‍ഹി: ദിനേഷ് കാര്‍ത്തിക്ക് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. കാര്‍ത്തിക്കിനെ ഇംപാക്റ്റ് പ്ലെയറെന്ന് വിശേഷിപ്പിച്ച നെഹ്റ, സ്ലോഗ് ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള കാര്‍ത്തിക്കിന്റെ കഴിവ് ഓസ്ട്രേലിയന്‍ പിച്ചുകളില്‍ 200 റണ്‍സ് ലക്ഷ്യം പോലും പിന്തുടര്ന്ന് ജയിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
2022 ഐപിഎല്ലില്‍ ആര്‍സിബിക്കായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിച്ചത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് കാര്‍ത്തിക്ക് 92 റണ്‍സ് നേടിയിട്ടുണ്ട്. 158.6 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇതില്‍ 84 റണ്‍സും താരം അടിച്ചുകൂട്ടിയത് സ്ലോഗ് ഓവറുകളിലാണ്. 186.7 ആണ് സ്ലോഗ് ഓവറുകളിലെ താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
''അവസാന 3-4 ഓവറുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ കാര്‍ത്തിക്കിനാകും, അതാണ് പരിചയസമ്പത്ത് എന്ന് പറയുന്നത്. അതിനൊപ്പം മറ്റനേകം കാര്യങ്ങളും അദ്ദേഹത്തിനറിയാം. ഇതിനാല്‍ തന്നെ സെലക്ടര്‍മാരും ടീം മാനേജ്മെന്റുമെല്ലാം സന്തോഷവാന്മാരായിരിക്കും. ബാറ്റിങ് പൊസിഷന്റെ ഇംപാക്റ്റിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍. നിങ്ങള്‍ക്ക് ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ പരിചയസമ്പന്നനായ കാര്‍ത്തിക്ക് കൂടിയുണ്ട്. ഓസ്ട്രേലിയയില്‍ 200 റണ്‍സ് വിജയലക്ഷ്യം പോലും പിന്തുടര്ന്ന് ജയിക്കാന്‍ ടീമിനെ സഹായിക്കാന്‍ പോന്ന താരമാണ് അദ്ദേഹം'', നെഹ്റ ക്രിക്ബസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
Content Highlights: Dinesh Karthik has already booked his place in India s World Cup squad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..