എം.എസ്.ധോണി, ദിനേശ് ബന
ആന്റഗ്വയിലെ സര് വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ കൗമാരപ്പട ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് കീഴടക്കി അഞ്ചാം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തുകയുണ്ടായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് ബന ഒരു ലോങ് ഓണ്‍ സിക്സര്‍ പറത്തികൊണ്ടാണ് ശനിയാഴ്ച ഇന്ത്യക്ക് അഞ്ചാം ലോകകൗമാര കിരീടം നേടികൊടുത്തത്.
2011 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി പറത്തിയ സിക്സറിനെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ബനയുടെ കഴിഞ്ഞ ദിവസത്തെ ഈ ഷോട്ട്.
ബനയുടെ ഷോട്ടിനെ ധോണിയുടേതിനോട് ഉപമിച്ചുകൊണ്ട് ഐസിസി ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. 'ഇത്തരൊമൊരു അന്ത്യം നമ്മള് എവിടെയാണ് കണ്ടിട്ടുള്ളത്' എന്നായിരുന്നു ഐസിസിയടെ അടിക്കുറിപ്പ്.
ഫൈനല്പ്പോരാട്ടത്തില് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സിന് പുറത്തായി. ഇന്ത്യ 14 പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 48-ാം ഓവറില്‍ ജെയിംസ് സെയില്‍സിനെ തുടരെ രണ്ട് സിക്സടിച്ച് ദിനേഷ് ബന വിജയം പൂര്‍ത്തിയാക്കി.
അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും 35 റണ്‍സെടുക്കുകയും ചെയ്ത് തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത രാജ് ബവയാണ് ഇന്ത്യയുടെ ഹീറോ. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സന്ധു ( 50* ) എന്നിവരും കിരീടത്തിലേക്ക് പൊരുതി. സന്ധു വിജയം വരെയും ബാറ്റ് ചെയ്തു. അഞ്ച് പന്തില്‍ 13 റണ്‍സെടുത്ത ബന അവസാന നിമിഷങ്ങളിലെ സമ്മര്‍ദം ഒഴിവാക്കി. നാല് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തിയ രവികുമാറിന്റെ പ്രകടനവും വേറിട്ടുനിന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..