ഷാരൂഖിന്റെ ഹീറോയിസം ടിവിയില്‍ കണ്ട് എംഎസ് ധോനി; ചെന്നൈ ടീമിലെടുക്കുമോ എന്ന് ആരാധകര്‍


കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്നു ഷാരൂഖ്.

ഷാരൂഖ് ഖാന്റെ സിക്‌സ് ടിവിയിൽ കാണുന്ന എംഎസ് ധോനി I Photo: twitter|Chennai Super Kings

ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചത് അവസാന പന്തില്‍ ഷാരൂഖ് ഖാന്‍ നേടിയ സിക്‌സ് ആയിരുന്നു. ആ പന്തില്‍ തമിഴ്‌നാടിന് വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സായിരുന്നു. സിക്‌സില്‍ കുറഞ്ഞതൊന്നും വിജയത്തിന് മതിയാകില്ലെന്ന് മനസ്സിലുറപ്പിച്ച ഷാരൂഖിന്റെ ഷോട്ട് ഗ്രൗണ്ടിന് മുകളിലൂടെ പറന്നു.

ഷാരൂഖിന്റെ ഈ അവിശ്വസനീയ ഫിനിഷിങ് ടിവിയിലൂടെ ഇന്ത്യയുടെ മറ്റൊരു ഫിനിഷിങ് കിങ് കാണുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ആ ഫിനിഷിങ് കിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ ചിത്രം ആദ്യമായി ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

അടുത്ത ഐപിഎല്‍ താരലേലത്തില്‍ ഷാരൂഖ് ഖാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പലരും ഷാരൂഖിനെ ചെന്നൈ ടീമിലെടുക്കണമെന്ന് ധോനിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്നു ഷാരൂഖ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടി രൂപ മുടക്കിയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. എന്നാല്‍ ഷാരൂഖ് നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

Content Highlights: Dhoni Watches Shahrukh Khan's Match-winning Six Syed Mushtaq Ali Trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented