ചെന്നൈ: ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി കളത്തിലേക്ക് തിരിച്ചെത്തുന്നു. മാര്‍ച്ച് രണ്ട് മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ധോനി പരിശീലനത്തിനിറങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ. കെ.എസ്. വിശ്വനാഥന്‍ പഞ്ഞു.

ധോനിക്കൊപ്പം സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും പരിശീലനത്തിനുണ്ടാവും. എന്നാല്‍, മാര്‍ച്ച് 19 മുതല്‍ മാത്രമാണ് ചെന്നൈയുടെ മുഴുവന്‍ താരങ്ങളും പരിശീലനത്തിനെത്തുക. 38-കാരാനായ ധോനി കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് പുറത്തായതിന് ശേഷം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല.

ഐ.പി.എല്ലില്‍ മാര്‍ച്ച് 29-ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

Content Highlights: Dhoni to start training for IPL