വെല്ലിങ്ടണ്‍: ക്യാപ്റ്റനല്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനെപ്പോലെ തന്നെയാണ് ധോനി. വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡിന്റെ ആദ്യ വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യ വീഴ്ത്തിയപ്പോള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് ധോനിയായിരുന്നു. ആ പന്തിന് മുമ്പ് ക്രുണാല്‍ ധോനിക്ക് കൊടുത്ത ഉപദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ന്യൂസീലന്‍ഡിന്റെ ആദ്യ വിക്കറ്റ് പോയത്. ആ സമയത്ത് ന്യൂസീലന്‍ഡിന്റെ അക്കൗണ്ടില്‍ 86 റണ്‍സുണ്ടായിരുന്നു. ക്രീസിലുണ്ടായിരുന്നത് ഓപ്പണര്‍ കോളിന്‍ മണ്‍റോ. ആദ്യ പന്തെറിഞ്ഞ ശേഷം ധോനി ക്രുണാലുമായി സംസാരിച്ചു. അടുത്ത പന്തില്‍ വിക്കറ്റും വീണു. 

ലോങ് ഓണിലൂടെ കൂറ്റനടിക്ക് ശ്രമിച്ച മണ്‍റോയ്ക്ക് പിഴച്ചു. ആ പന്ത് ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുകയായിരുന്ന വിജയ് ശങ്കറിന്റെ കൈകളിലെത്തി. 20 പന്തില്‍ 34 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ മണ്‍റോയുടെ സമ്പാദ്യം. 

 

Content Highlights: Dhoni Conducts On Field Coaching Inspires Krunal to Dismiss Munro