ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരായി ധോനിയും രോഹിതും 


റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ് ആണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച താരം.

-

മുംബൈ: ഐ.പി.എല്ലിന്റെ പതിമൂന്നാം സീസണിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഈ സീസണിൽ ടൂർണമെന്റ് മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ 12 സീസണുകൾ പിന്നിടുമ്പോൾ ആരാണ് ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റനും താരവും എന്നറിയുമോ? അങ്ങനെ ഒരു ക്യാപ്റ്റനേയും താരത്തേയും തിരഞ്ഞെടുത്തിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്.

മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് മാധ്യമപ്രവർത്തകരും അനലിസ്റ്റുകളും സ്റ്റാറ്റിറ്റിഷ്യൻമാരും അടങ്ങുന്ന അമ്പതംഗ ജൂറിയാണ് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനേയും താരത്തേയും തിരഞ്ഞെടുത്തത്. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോനിയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാർ. 11 സീസണിൽ പത്തിലും ചെന്നൈയെ പ്ലേ ഓഫിലേക്ക് നയിച്ച ധോനി മൂന്നു തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്തു. 2013-ൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് നാല് തവണയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സ് ആണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച താരം. മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗയാണ് ഏറ്റവും മികച്ച ബൗളർ. ചെന്നൈയുടെ താരമായ ഷെയ്ൻ വാട്സൺ മികച്ച ഓൾറൗണ്ടറായും ഇതേ ടീമിന്റെ പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങാണ് മികച്ച കോച്ച്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ താരം വിരാട് കോലിയാണ്.

മാർച്ച് 29-നായിരുന്നു ഐ.പി.എൽ പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 15 വരെ നീട്ടുകയായിരുന്നു. പിന്നീട് ഐ.പിയഎൽ സീസൺ ബി.സി.സി.ഐ അനിശ്ചിതകാലത്തേക്ക് നീട്ടി.

content highlights: Dhoni and Rohit named joint best captains of all time IPL

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented