തിരുവനന്തപുരം: സ്വന്തം നാട്ടില്‍ ഒമ്പത്‌  റണ്‍ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയവും പരമ്പരയും സമ്മാനിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.

അനൗദ്യോഗിക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്. 48 പന്തില്‍ നിന്ന് 91 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ശിഖര്‍ ധവാന്‍ 36 പന്തില്‍ നിന്ന് 51 ഉം ശ്രേയസ് അയ്യര്‍ 19 പന്തില്‍ നിന്ന് 36 ഉം റൺസെടുത്തു.

മറുപടിയായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ടീമിന് 20 ഓവറില്‍ 168 റണ്‍സ് മാത്രമാണ് നേടായത്. ഹെന്‍ഡ്രിക്‌സ് 59ഉം വെറിനെ 44 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ശാര്‍ദുല്‍ താക്കുര്‍ മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച്.

അഞ്ച് മത്സരങ്ങളുള്ള പരമ്പര 4-1  എന്ന സ്‌കോറിനാണ് ഇന്ത്യ എ ടീം സ്വന്തമാക്കിയത്. നാലാം ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞത്.

Content Highlights: Dhawan, Samson help India A to 4-1 series win over South Africa A