ഇന്ത്യ ജയിച്ചതൊക്കെ കൊള്ളാം, പക്ഷേ, ഞങ്ങൾക്ക് കാശ് തിരിച്ചുവേണം; ബഹളം വച്ച് ആരാധകർ


മത്സരം കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ ടിക്കറ്റിന്റെ കാശ് തിരിച്ചുനല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

Photo:www.twitter.com

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതോടെ ലോകമെമ്പാടുമുള്ള ആരാധകര്‍ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മത്സരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

ടെസ്റ്റ് രണ്ടുദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ ബാക്കി മൂന്നുദിവസങ്ങളിലെ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ വലിയ വിഷമത്തിലായി. മത്സരം കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ ടിക്കറ്റിന്റെ കാശ് തിരിച്ചുനല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ചിലര്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ഇത് ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുകയും ചെയ്തു. മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കാശ് തിരികെ നല്‍കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ശക്തമാകുന്നുണ്ട്.

ഏറെകാലത്തിനുശേഷമാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിച്ചത്. കോവിഡ് മൂലം ഏറെ നാളായി അടച്ചിട്ടിരുന്ന സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിച്ചതോടെ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു. അതാണ് പ്രശ്‌നം ഇത്ര വഷളാവാന്‍ കാരണം.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Content Highlights: Desi Cricket Fans Demand Ticket Refund After India Wrap Up Third Test in Just 2 Days

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented