Photo: AFP
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനിടെ വിവാദത്തിന് തിരികൊളുത്തി ഇന്ത്യന്‍ ബാറ്റര്‍ ദീപക് ഹൂഡ. വൈഡ് വിളിക്കാത്ത അമ്പയറോട് കയര്‍ത്താണ് ഹൂഡ വാര്‍ത്തകളില്‍ ഇടം നേടിയത്.
മത്സരത്തിന്റെ 18-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. കസുന്‍ രജിത ചെയ്ത ഓവറിലെ അഞ്ചാം പന്ത് വൈഡാണെന്ന് കരുതി ഹൂഡ ലീവ് ചെയ്തു. എന്നാല്‍ മലയാളി അമ്പയറും കേരള ക്രിക്കറ്റ് ടീം മുന്‍ താരവുമായ അനന്തപത്മനാഭന് വൈഡ് വിളിച്ചില്ല. വൈഡ് വിളിക്കാത്ത അമ്പയറെ ഹൂഡ ശകാരിച്ചു. മോശം വാക്കുകളാണ് താരം ഉപയോഗിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
ഓവറിന് ശേഷം അനന്തപത്മനാഭന്റെ അടുത്തെത്തിയ ഹൂഡ അത് വൈഡാണെന്ന് വാദിച്ചെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ നടന്നു. മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയം നേടി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ ദീപക് ഹൂഡയുടെയും അക്ഷര്‍ പട്ടേലിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ഹൂഡ 41 റണ്‍സെടുത്തപ്പോള്‍ അക്ഷര്‍ 31 റണ്‍സ് നേടി. മത്സരത്തിലെ താരമായി ഹൂഡയെയാണ് തിരഞ്ഞെടുത്തത്.
Content Highlights: india vs sri lanka, ind vs sl, deepak hooda, hooda against umpire, umpire anantha padmanabhan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..