രഹാനെയും പൂജാരയും
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യയുടെ വിശ്വസതരായ ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയെയും പുറത്തിരുത്തിയത് ഒട്ടും ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.
അടുത്തകാലത്തായി ഫോം കണ്ടെത്താന്‍ പൂജാരയ്ക്കും രഹാനെയ്ക്കും സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും ടീമില്‍ നിന്ന് പുറത്താക്കിയത്. ഈയിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പൂജാരയും രഹാനെയും വന്‍ പരാജയമായിരുന്നു.
പക്ഷേ രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്നാണ് ജഡേജയുടെ അഭിപ്രായം. ' ഇന്ത്യന്‍ ടീം ഇന്ന് ഒരു വ്യക്തിയെ ആശ്രയിച്ചല്ല കളിക്കുന്നത്. എല്ലാ താരങ്ങളും മികവ് പുലര്‍ത്തുന്നുണ്ട്. രഹാനെയും പൂജാരയും ചിലകളികളില്‍ തിളങ്ങിയില്ലെന്ന് വെച്ച് അവരെ പുറത്തിരുത്തുന്നത് ഒട്ടും ശരിയല്ല. പൂജാര നന്നായി സ്കോര്‍ ചെയ്യുന്ന താരമാണ്. രഹാനെയും മികച്ച ടെസ്റ്റ് താരമാണ്. വിദേശപിച്ചുകളില്‍ ഇരുവര്‍ക്കും താളം കണ്ടെത്താനയില്ല എന്നത് ശരിതന്നെ. പക്ഷേ സ്വന്തം മണ്ണില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് അവസരം നല്‍കണം. അതിലൂടെ അവര്‍ക്ക് ഫോമിലേക്ക് മടങ്ങി വരാനാകും'- ജഡേജ പറഞ്ഞു.
രഹാനെയ്ക്കും പൂജാരയ്ക്കും കൂടുതല്‍ അവസരങ്ങള്‍ കൊടുക്കണമെന്നും അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇരുവരും ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്ക്കെതിരേ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ പങ്കെടുക്കുക. രഹാനെയോടും പൂജാരയോടും രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം കണ്ടെത്താനാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ രഞ്ജി ട്രോഫി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Decision To Drop Cheteshwar Pujara, Ajinkya Rahane From Test Side unfair Says jadeja
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..