വെല്ലിങ്ടണ്‍: അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുക, അതും ഹിറ്റ് വിക്കറ്റില്‍. ക്രിക്കറ്റ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. എന്നാല്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം സുനില്‍ ആമ്പ്രിസ് ആ റെക്കോഡും തിരുത്തി. വിന്‍ഡീസ് താരത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു അരങ്ങേറ്റമായിരുന്നു അത്. 

ന്യൂസീലന്‍ഡും വിന്‍ഡീസും തമ്മില്‍ വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു സംഭവം. കിവീസ് ബൗളര്‍ നെയ്ല്‍ വാഗ്‌നെറുടെ പന്ത് നേരിടാന്‍ ശ്രമിക്കുന്നതിനിടെ ആമ്പ്രിസിന്റെ കാല്‍ സ്റ്റമ്പില്‍ തട്ടി ഹിറ്റ് വിക്കറ്റാവുകയായിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഹിറ്റ് വിക്കറ്റാകുന്ന ലോകത്തെ ആദ്യത്തെ ക്രിക്കറ്റ് താരമായി ആമ്പ്രിസ്. 

നേരത്തെ ന്യൂസീലന്‍ഡ് എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ആമ്പ്രിസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 145 പന്തില്‍ 153 റണ്‍സാണ് വിന്‍ഡീസ് താരം അടിച്ചെടുത്തത്.

Content Highlights: Debutant Sunil Ambris Creates History With Rare Dismissal New Zealand vs West Indies