അഞ്ചു റണ്‍സ് വഴങ്ങി വീഴ്ത്തിയത് അഞ്ചു വിക്കറ്റ്,അതില്‍ നാലും ക്ലീന്‍ ബൗള്‍ഡ്!


ടിട്വന്റിയില്‍ ഒരു വനിതാ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

ഗയാന: ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി നേട്ടം മാത്രമല്ല, വനിതാ ടിട്വന്റി ലോകകപ്പില്‍ മറ്റൊരു അദ്ഭുത പ്രകടനവും നടന്നു. ബംഗ്ലാദേശും വിന്‍ഡീസും തമ്മിലുള്ള മത്സരത്തിനിടെയാണ് കാണികള്‍ അമ്പരന്ന ബൗളിങ് പ്രകടനമുണ്ടായത്. വിന്‍ഡീസ് ബൗളര്‍ ഡിയാണ്ട്ര ഡോട്ടിനായിരുന്നു ഈ ബൗളിങ് മാജിക്കിന് പിന്നില്‍.

അഞ്ച് റണ്‍സ് മാത്രം വഴങ്ങി ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകളാണ് ഡോട്ടിന്‍ വീഴ്ത്തിയത്. ഇരുപത്തിയേഴുകാരിയുടെ ഈ പ്രകടനത്തോടെ വിന്‍ഡീസ് 60 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ലോകകപ്പില്‍ വിജയത്തുടക്കമിട്ടു.

ടിട്വന്റിയില്‍ ഒരു വനിതാ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 3.4 ഓവര്‍ എറിഞ്ഞ ഡോട്ടിന്‍ വീഴ്ത്തിയ അഞ്ചു വിക്കറ്റില്‍ നാലും ക്ലീന്‍ ബൗള്‍ഡായിരുന്നു. 1.36 എക്കോണമി റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇതില്‍ ഒരു ഓവര്‍ മെയ്ഡ്‌നും.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 106 റണ്‍സിന് ആതിഥേയരെ പിടിച്ചുകെട്ടാന്‍ ബംഗ്ലാദേശ് ബൗളര്‍മാരാര്‍ക്കായി. 37 റണ്‍സ് നേടിയ കിസിയ നൈറ്റിന്റെയും 29 റണ്‍സ് നേടിയ നായിക ടെയ്‌ലറുടെയും പ്രകടനമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം തന്നെ പിഴച്ചു. ടീം സ്‌കോര്‍ 46-ല്‍ എത്തിയപ്പോഴെക്കും വന്നവരെല്ലാം തിരിച്ച് കൂടാരം കയറി. ബംഗ്ലാദേശ് നിരയിലെ ആരെയും രണ്ടക്കം കടക്കാന്‍ പോലും ഡോട്ടിനും സംഘവും അനുവദിച്ചില്ല.

Content Highlights: Deandra Dottin's Career best Windies Wallop Bangladesh by 60 Runs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented