ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു? വിരമിക്കല്‍ സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍


Photo: AP

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് വാര്‍ണര്‍ ഇക്കാര്യമറിയിച്ചത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും 2024-ല്‍ ട്വന്റി 20 ലോകകപ്പും നടക്കുന്നതിനാല്‍ ടെസ്റ്റില്‍ ഇത് അവസാന 12 മാസങ്ങളായിരിക്കുമെന്ന് വാര്‍ണര്‍ ടോക് ഷോയ്ക്കിടെ പറഞ്ഞു. ഏകദിനത്തിലും ട്വന്റി 20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.



' ടെസ്റ്റ് ക്രിക്കറ്റില്‍ ഇതെന്റെ അവസാന 12 മാസങ്ങളായിരിക്കും. ട്വന്റി 20 ക്രിക്കറ്റ് എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ 2024 ട്വന്റി 20 ലോകകപ്പിന്റെ ഭാഗമാകണമെന്നുണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് പലരും പറയുന്നുണ്ട്. അവരോട് എനിക്കൊന്നെ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകര്‍ന്നുകൊടുക്കാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കുമ്പോള്‍ ജേസണ്‍ സാംഗയെപ്പോലുള്ള താരങ്ങള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്തിരുന്നു. അത് തുടരും' വാര്‍ണര്‍ പറഞ്ഞു.

ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ഓസീസിനായി വാര്‍ണര്‍ക്ക് വേണ്ടവിധത്തില്‍ തിളങ്ങാനായിരുന്നില്ല. നാല് മത്സരങ്ങളില്‍ നിന്ന് വെറും 44 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. വെറും 11 റണ്‍സാണ് ബാറ്റിങ് ആവറേജ്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 96 ടെസ്റ്റുകളില്‍ പാഡണിഞ്ഞ വാര്‍ണര്‍ 7817 റണ്‍സ് നേടിയിട്ടുണ്ട്. 24 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും അതിലുള്‍പ്പെടും. 2018-ല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായ പന്തുചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ണര്‍ക്ക് ഒരു വര്‍ഷം വിലക്ക് ലഭിച്ചിരുന്നു. പിന്നീട് ടീമില്‍ തിരിച്ചെത്തിയ വാര്‍ണര്‍ മികച്ച പ്രകടനം പുറത്തെടുത്ത് ആരാധകരെ അമ്പരപ്പിച്ചു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് വാര്‍ണര്‍. 335 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Content Highlights: david warner, warner retirement, david warner test retirement, warner test cricket, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented