Photo: AP
പല്ലെകെലെ: ബാറ്റുകൊണ്ട് മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെയും ആരാധകരുടെ മനം കവരുന്ന താരമാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. 35 കാരനായ വാര്‍ണര്‍ തന്റെ കരിയറില്‍ ഒട്ടേറെ തകര്‍പ്പന്‍ ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. ആ ഗണത്തിലേക്ക് പുതിയൊരു ക്യാച്ച് കൂടി വരികയാണ്.
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനിടെ വാര്‍ണര്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് താരമായി. ശ്രീലങ്കയുടെ ധനഞ്ജയ ഡി സില്‍വയെ മടക്കിയാണ് വാര്‍ണര്‍ താരമായത്. മത്സരത്തിന്റെ 26-ാം ഓവറിലാണ് ഈ ക്യാച്ച് പിറന്നത്.
ആഷ്ടണ്‍ ആഗറുടെ പന്തില്‍ ഫോര്‍ അടിക്കാന്‍ ശ്രമിച്ച ഡി സില്‍വയുടെ ഷോട്ട് ഒറ്റക്കൈ കൊണ്ട് പിടിച്ചെടുത്ത് വാര്‍ണര്‍ ഏവരെയും അമ്പരപ്പിച്ചു. പന്തില്‍ കാര്യമായി നോക്കാതെയാണ് വാര്‍ണര്‍ ക്യാച്ചെടുത്തത്. താരത്തിന്റെ ക്യാച്ചെടുക്കുന്ന വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ടുതന്നെ വൈറലാകുകയും ചെയ്തു.
മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം നേടി. മഴമൂലം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. എന്നാല്‍ ബാറ്റ് ചെയ്തപ്പോള്‍ വാര്‍ണര്‍ക്ക് റണ്‍സെടുക്കാനായില്ല.
Content Highlights: david warner, stunning catch, sri lanka vs australia, warner catch, cricket news, cricket
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..