Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തുടര്‍ന്ന് കളിക്കില്ല. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ വാര്‍ണര്‍ക്ക് തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി മാറ്റ് റെന്‍ഷോയെ ടീമില്‍ ഉള്‍പ്പെടുത്തി.
ഒന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന്റെ പന്ത് വാര്‍ണറുടെ ഹെല്‍മറ്റില്‍ ഇടിച്ചിരുന്നു. മറ്റൊരു ബൗള്‍സറേറ്റ് താരത്തിന്റെ കൈക്കും പരിക്കേറ്റു. പക്ഷേ ബാറ്റിങ് തുടര്‍ന്ന വാര്‍ണര്‍ 15 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ശേഷം താരം ഫീല്‍ഡിങ്ങിന് എത്തിയിരുന്നില്ല. ഐസിസിയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമപ്രകാരം ഒരു കളിക്കാരന് തലയ്ക്ക് പരിക്കേറ്റാല്‍ ആ ടീമിന് പകരം മറ്റൊരു താരത്തെ കളിപ്പിക്കാന്‍ സാധിക്കും.
മോശം ഫോമിനെ തുടര്‍ന്ന് വാര്‍ണറെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് ഡല്‍ഹി ടെസ്റ്റില്‍ ഓസ്‌ട്രേലിയ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും പരാജയമായിരുന്ന വാര്‍ണര്‍ക്ക് ഇവിടെയും ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാനായില്ല.
Content Highlights: David Warner Ruled Out Of Delhi Test With Concussion Matt Renshaw Replacement
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..