സിഡ്‌നി: ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. പരിക്കുമൂലമാണ് താരം മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡിസംബര്‍ 17 ന് ആദ്യ ടെസ്റ്റ് ആരംഭിക്കും.

വാര്‍ണറുടെ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ആദ്യ ടെസ്റ്റിന് ശേഷം താരം ടീമിലേക്ക് തിരിച്ചെത്തും. വാര്‍ണര്‍ക്ക് പകരമായി പുതുമുഖതാരം വില്‍ പുകോവ്‌സ്‌കി ടീമിന്റെ ഓപ്പണറുടെ റോളിലെത്തും. ഇന്ത്യയ്ക്കെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെ പുകോവ്സ്കിയ്ക്കും പരിക്കേറ്റിരുന്നു. പന്ത് ഹെൽമറ്റിൽ കൊണ്ട താരം അൽപ സമയത്തിനുശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് വാര്‍ണര്‍ക്ക് പരിക്കേല്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് ട്വന്റി 20 മത്സരങ്ങളില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. ഏകദിമപരമ്പര ഓസിസ് 2-1 ന് സ്വന്തമാക്കിയപ്പോൾ ട്വൻ‌റി 2- പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടും. കഴിഞ്ഞ തവണ ഇന്ത്യയാണ് ടെസ്റ്റ് സീരിസ് വിജയിച്ചത്. 

Content Highlights: David Warner ruled out of 1st Test, injured opener targets Boxing Day return