Photo By Themba Hadebe| AP
സിഡ്‌നി: നാഭിഭാഗത്തേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാന്‍ ആറു മുതല്‍ ഒമ്പത് മാസത്തോളമെടുത്തേക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍.
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വാര്‍ണര്‍ക്ക് നാഭിഭാഗത്ത് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് താരത്തിന് ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു.
ഇപ്പോഴിതാ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കേണ്ട താരം തന്റെ പരിക്കിനെ കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
''നേര്‍രേഖയില്‍ കൂടി ഓടാനുള്ള കഴിവ് 100 ശതമാനം ഞാന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഫീല്‍ഡിങ്ങിലേക്കിറങ്ങും. പന്തെടുക്കുന്നതും ത്രോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് ചെയ്യുമ്പോള്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോള്‍ കൂടുതലായും ചെയ്യുന്നത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്പത് മാസം വരെ വേണ്ടി വന്നേക്കും.
ഐ.പി.എല്‍ 2021 സീസണ്‍ അടുത്തിരിക്കെ വാര്‍ണറുടെ വെളിപ്പെടുത്തല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആശങ്കയിലാഴ്ത്തുന്നതാണ്.
Content Highlights: David Warner revealed it will take six to nine months to recover from Groin Injury
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..