Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാനാവാതെ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഇടത്തേ കൈമുട്ടിനേറ്റ പരിക്കുമൂലം താരം ടീമില്‍ നിന്ന് വിട്ടുനില്‍ക്കും.
ഡല്‍ഹിയില്‍വെച്ച് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ വാര്‍ണറുടെ കൈമുട്ടിലിടിക്കുകയായിരുന്നു. ഉടനെ തന്നെ വൈദ്യസഹായം തേടിയ വാര്‍ണര്‍ പിന്നീട് കളിക്കാനിറങ്ങിയില്ല. വാര്‍ണര്‍ക്ക് പകരം കണ്‍കഷന്‍ സബ്ബായി മാത്യു റെന്‍ഷോയാണ് കളിക്കാനിറങ്ങിയത്. വിദഗ്ധ പരിശോധനയില്‍ താരത്തിന്റെ കൈമുട്ടില്‍ ചെറിയ പൊട്ടലുണ്ടെന്ന് കണ്ടെത്തി.
എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വാര്‍ണര്‍ക്ക് കളിക്കാനാകുമെന്നും ടീം അറിയിച്ചു. വാര്‍ണറുടെ പകരക്കാരനെ ഇതുവരെ ഓസീസ് പ്രഖ്യാപിച്ചിട്ടില്ല. പരിക്കിന്റെ പിടിയിലാണ് ഓസീസ്. ടീമിന് നഷ്ടപ്പെടുന്ന നാലാമത്തെ താരമാണ് വാര്‍ണര്‍.
ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും വാര്‍ണറുടെ പ്രകടനം ദയനീയമായിരുന്നു. കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 26 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അടുത്ത ടെസ്റ്റ് മത്സരം ഇന്ദോറില്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
Content Highlights: David Warner Out Of Remaining Two Tests Of Border-Gavaskar Trophy Due To Elbow Injury
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..