വാര്‍ണറേയും സ്മിത്തിനേയും ക്യാപ്റ്റനാക്കരുത് - മിച്ചല്‍ ജോണ്‍സണ്‍


Photo: AFP

സിഡ്‌നി: മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ എന്ന ജോലിഭാരം നിലവിലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കില്ല എന്ന അഭിപ്രായവുമായി മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. കഴിഞ്ഞ വര്‍ഷം ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കമ്മിന്‍സ് ഓസീസ് ടെസ്റ്റ് ടീം നായകനാകുന്നത്.

അടുത്തിയ ഓസീസിന്റെ നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്ക് 50 ഓവര്‍ ഫോര്‍മാറ്റില്‍ ഫിഞ്ചിന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ടതുണ്ട്. ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മികച്ച ഓപ്ഷനുകളെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

''പാറ്റ് കമ്മിന്‍സിന് (ടെസ്റ്റ് ക്യാപ്റ്റന്‍) എല്ലാ ഫോര്‍മാറ്റുകളും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കില്ല. അത് അദ്ദേഹത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കും. സെലക്ടര്‍മാരുടെ മനസ്സില്‍ ആരെങ്കിലുമുണ്ടാകാം, ചിലപ്പോഴത് ഗ്ലെന്‍ മാക്സ്വെല്‍ ആകാം. നിങ്ങള്‍ ഭാവിയിലേക്ക് നോക്കുകയാണെങ്കില്‍ കാമറൂണ്‍ ഗ്രീനും ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും, പക്ഷേ ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഇതിനകം തന്നെ വലിയ ജോലിഭാരമുണ്ട്. ട്രാവിസ് ഹെഡുമുണ്ട്, പക്ഷേ അദ്ദേഹം കുറച്ചുകൂടി സ്ഥിരത കാണിക്കേണ്ടതായിട്ടുണ്ട്.'' - പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം സ്റ്റീവ് സ്മിത്തിനോ ഡേവിഡ് വാര്‍ണര്‍ക്കോ ക്യാപ്റ്റന്‍സി ചുമതലകള്‍ നല്‍കാതിരിക്കുന്നതാണ് ഓസ്‌ട്രേലിയക്ക് നല്ലതെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. രണ്ടുപേരും തങ്ങളുടെ കരിയറിന്റെ രണ്ടാം പകുതിയിലാണ്. അതിനാല്‍ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇരുവരും മികച്ച തിരഞ്ഞെടുപ്പുകളായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പന്ത് ചുരണ്ടല്‍ വിവാദം

ക്രിക്കറ്റ് ലോകത്തിനു തന്നെ നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ക്യാപ്റ്റന്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത്. 2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. അടിവസ്ത്രത്തില്‍ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. അസ്വാഭാവികമായ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ക്യാമറാമാന്‍ ബാന്‍ക്രോഫ്റ്റിന്റെ ചുരണ്ടല്‍ ദൃശ്യങ്ങളോടെ പിടികൂടുകയായിരുന്നു.

സംഭവം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ അടക്കം കാണിച്ചതോടെ അമ്പയര്‍മാര്‍ ബാന്‍ക്രോഫ്റ്റിനോട് വിശദീകരണം ചോദിച്ചു. ആദ്യഘട്ടത്തില്‍ സണ്‍ഗ്ലാസ് കവറുപയോഗിച്ചാണ് പന്ത് തുടച്ചതെന്നായിരുന്നു പറഞ്ഞത്. അത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. യഥാര്‍ഥത്തില്‍ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാന്‍ക്രോഫ്റ്റ് ഉപയോഗിച്ചത്.

ഇതിനു പിന്നാലെ അന്നത്തെ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം സസ്പെന്‍ഷനും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം സസ്പെന്‍ഷനും ലഭിച്ചിരുന്നു.

Content Highlights: David Warner and Steve Smith should not be made Australia captains says Mitchell Johnson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented