Photo By PATRICK HAMILTON| AFP
സിഡ്നി: പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാതെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച തീരുമാനം തെറ്റായിപ്പോയെന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍.
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ നാഭി ഭാഗത്ത് പരിക്കേറ്റ വാര്‍ണര്‍ക്ക് ട്വന്റി 20 പരമ്പരയും ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു. തുടര്‍ന്നാണ് അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് വാര്‍ണര്‍ മടങ്ങിയെത്തിയത്. പരിക്ക് പൂര്‍ണമായും മാറാതെ ടെസ്റ്റ് കളിച്ച വാര്‍ണര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
''ഞാനാണ് ആ ടെസ്റ്റുകള്‍ കളിക്കാനുള്ള തീരുമാനമെടുത്തത്. കളിക്കാനിറങ്ങി ടീമിനെ സഹായിക്കണം എന്ന് തോന്നി. പക്ഷേ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് തോന്നുന്നു. പരിക്കുമായി അവിടെ കളിക്കാനിറങ്ങിയതോടെ കാര്യങ്ങള്‍ പിന്നോട്ടടിച്ചു.'' - വാര്‍ണര്‍ പറഞ്ഞു.
തന്നെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ അന്ന് കളിക്കാനാകില്ലെന്ന് പറഞ്ഞേനെയെന്നും പക്ഷേ ടീമിന് ഗുണകരമാകുമെന്ന് കരുതിയാണ് ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയതെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ഓപ്പണര്‍മാര്‍ പരാജയമായതോടെയാണ് പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിന് മുമ്പ് വാര്‍ണറെ ടീമിലേക്ക് എത്തിച്ചത്. കളിക്കാനിറങ്ങിയെങ്കിലും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല.
വിരമിക്കലിനെ കുറിച്ചും വാര്‍ണര്‍ തുറന്നുപറഞ്ഞു. 2023-ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: David Warner admits rushing back from injury for India Tests was a mistake
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..