ഡാരിൽ മിച്ചൽ, പൊട്ടിയ ബിയർ ഗ്ലാസ്സുമായി സൂസൻ
ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ന്യൂസീലന്‍ഡിന്റെ ഓള്‍റൗണ്ടറായ ഡാരില്‍ മിച്ചല്‍. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ മിച്ചല്‍ ഇത്തവണ പുറത്താവാതെ 81 റണ്‍സെടുത്ത് കിവീസിന്റെ ഇന്നിങ്‌സില്‍ നിര്‍ണായക പങ്കുവഹിച്ചു.
ബാറ്റിങ്ങിലൂടെ മാത്രമല്ല വേറിട്ടൊരു സിക്‌സിലൂടെയും മിച്ചല്‍ വാര്‍ത്തയില്‍ നിറയുകയാണ്. മിച്ചലിന്റെ സിക്‌സില്‍ ഗാലറിയില്‍ കളികണ്ടിരുന്ന ഒരു ആരാധികയുടെ ബിയര്‍ ഗ്ലാസ് പൊട്ടിത്തകര്‍ന്നു. മത്സരത്തിന്റെ 56-ാം ഓവറിലാണ് സംഭവം.
ജാക്ക് ലീച്ച് ചെയ്ത ഓവറില്‍ ഡാരില്‍ മിച്ചല്‍ ക്രീസിന് പുറത്തേക്കിറങ്ങി തകര്‍പ്പന്‍ സിക്‌സടിച്ചു. പന്ത് നേരെ ചെന്നത് ഗാലറിയിലുള്ള ആരാധികയുടെ കൈയിലുള്ള ബിയര്‍ ഗ്ലാസിലേക്കാണ്. ഞൊടിയിടയില്‍ ഗ്ലാസ് തകര്‍ന്ന് തരിപ്പണമായി. ഒരു ഗ്ലാസ് ബിയര്‍ പ്ലീസ് എന്ന തലക്കെട്ടോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സൂസന്‍ എന്നാണ് ബിയര്‍ ബോട്ടില്‍ കൈയ്യിലേന്തിയ ആരാധികയുടെ പേര്. മത്സരശേഷം ആരാധികയെ കണ്ട് മാപ്പുപറയാന്‍ മിച്ചല്‍ വന്നിരുന്നു. ഈ വീഡിയോയും ചുരുങ്ങിയ നിമിഷം കൊണ്ട് ശ്രദ്ധനേടി.
മത്സരത്തില്‍ ന്യൂസീലന്‍ഡാണ് ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത്. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോള്‍ ന്യൂസീലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ 81 റണ്‍സ് എടുത്തും ടോം ബ്ലണ്ടല്‍ 67 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു.
Content Highlights: Daryl Mitchell, England vs New Zealand 2nd Test, mitchell six, mithcell hit beer glass, cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..