പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് തിരികെയെത്തിക്കുന്നതില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരെന്‍ സമിക്ക് നിര്‍ണായക പങ്കുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം മുതല്‍ പെഷാവര്‍ സാല്‍വിക്കായി കളിക്കുന്ന സമി നിലവില്‍ അവരുടെ ക്യാപ്റ്റന്‍ കൂടിയാണ്. പി.എസ്.എല്‍. ഫൈനലിന്റെ വേദി യു.എ.ഇ.യില്‍ നിന്ന് പാകിസ്താനിലേക്ക് മാറ്റിയപ്പോള്‍ കളിക്കാന്‍ തയ്യാറായ ആദ്യത്തെ വിദേശ താരം കൂടിയാണ് സമി.
സമി നല്‍കിയ സ്‌നേഹത്തിന് തിരികെ നന്ദി പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്താന്‍. വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന് ബഹുമാന സൂചകമായി പൗരത്വം നല്‍കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. പ്രസിഡന്റ് ആരിഫ് അല്‍വി ഇതില്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം പരമോന്നത ബഹുമതിയായ നിഷാന്‍ ഇ- പാകിസ്താന്‍ അവാര്‍ഡും സമിക്ക് സമ്മാനിക്കും.
പെഷാവര്‍ സാല്‍മി ടീമിന്റെ ഉടമയായ ജാവേദ് അഫ്രീഡിയാണ് ഈ നടപടിക്ക് മുന്‍കൈയെടുത്തത്. പെഷാവറിനെ മൂന്ന് സീസണില്‍ നയിച്ച സമി അവരെ ഒരു തവണ ചാമ്പ്യന്‍മാരാക്കുകയും രണ്ട് തവണ റണ്ണേഴ്‌സ് അപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Darren Sammy to become honorary citizen of Pakistan