
Photo: twitter.com|windiescricket
ആന്റിഗ്വ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിജയിച്ച് പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ഏകദിനത്തില്‍ അഞ്ചുവിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര വെസ്റ്റ് ഇന്‍ഡീസ് 3-0 ന് വിജയിച്ചു. സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ ആറിന് 274. വെസ്റ്റ് ഇന്‍ഡീസ് 48.3 ഓവറില്‍ അഞ്ചിന് 276
സെഞ്ചുറി നേടി ഉശിരന്‍ പ്രകടനം കാഴ്ചവെച്ച ഡാരന്‍ ബ്രാവോയുടെ മികവിലാണ് വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ വിജയിച്ചത്. ബ്രാവോ കളിയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. വിന്‍ഡീസിന്റെ തന്നെ ഷായ് ഹോപ്പ് പരമ്പരയുടെ താരമായി മാറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 80 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വാനിന്ദു ഹസരംഗയുടെയും 55 റണ്‍സെടുത്ത ആഷെന്‍ ബണ്ഡാരയുടെയും പ്രകടനമികവിലാണ് നിശ്ചിത ഓവറില്‍ 274 റണ്‍സെടുത്തത്. 36 റണ്‍സെടുത്ത ഓപ്പണര്‍ ധനുഷ്ക ഗുണതിലകയും 31 റണ്‍സെടുത്ത നായകന് ദിമുത് കരുണരത്നെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വിന്‍ഡീസിനായി ആകിയല്‍ ഹൊസെയ്ന്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫ്, ജേസണ്‍ മുഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി 132 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ ഡാരന്‍ ബ്രാവോ 102 റണ്‍സെടുത്തു. 64 റണ്‍സെടുത്ത ഷായ് ഹോപ്പും 53 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡും മികച്ച പ്രകടനം കാഴ്ചവെച്ചു.
ശ്രീലങ്കയ്ക്കായി സുരാംഗ ലക്മല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹസരംഗ, തിസ്സാര പെരേര, ഗുണതിലക എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Content Highlights: Darren Bravo century steers West Indies to Sri Lanka series sweep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..