എന്തിന് ബുംറയെ തിരക്കിട്ട് തിരികെ കൊണ്ടുവന്നു; ബി.സി.സി.ഐയെ ചോദ്യം ചെയ്ത് മുന്‍ പാക് താരം


Photo: PTI

ഇസ്ലാമാബാദ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ തിരക്കിട്ട് മത്സരങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന ബിസിസിഐ നടപടി ചോദ്യം ചെയ്ത് മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ. പുറംവേദനയെ തുടര്‍ന്ന് ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കനേരിയയുടെ പ്രതികരണം.

ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് നേരിട്ട് മടങ്ങിയെത്താമായിരുന്നുവെന്ന് പറഞ്ഞ കനേരിയ, ലോകകപ്പിന്റെ ഭാഗമായ പരിശീലന മത്സരങ്ങളില്‍ കളിച്ച് താരത്തിന് താളത്തിലേക്ക് തിരികെയെത്താമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

''2022 ട്വന്റി 20 ലോകകപ്പിലേക്ക് അദ്ദേഹം നേരിട്ട് മടങ്ങിയെത്തുന്നതായിരുന്നു നല്ലത്. പരിശീലന മത്സരങ്ങളില്‍ കളിച്ച് ബുംറയ്ക്ക് ആ താളത്തിലേക്ക് തിരികെയെത്താമായിരുന്നു. ഹര്‍ഷല്‍ പട്ടേലിനെയോ മറ്റേത് ബൗളര്‍മാരെയോ പോലെ താളത്തിലേക്ക് തിരികെയെത്താന്‍ ബുംറയ്ക്ക് അധിക സമയമൊന്നും വേണ്ട. അദ്ദേഹത്തിന്റെ പുറംഭാഗത്തിന് വീണ്ടും പ്രശ്‌നങ്ങള്‍ വന്നിരിക്കുകയാണ്. എന്നാല്‍ പരിക്കിന് സാധ്യതയുള്ള സമയത്ത്, ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളും അദ്ദേഹം എപ്പോഴും കളിച്ചിട്ടുണ്ട്. ബി.സി.സി.ഐയും ടീം മാനേജ്മെന്റും അദ്ദേഹത്തിന് വേണ്ടത്ര വിശ്രമം നല്‍കി അദ്ദേഹത്തെ നന്നായി നോക്കി. എന്നിരുന്നാലും അദ്ദേഹം മടങ്ങിവരാന്‍ തയ്യാറാണെന്ന് മെഡിക്കല്‍ സംഘത്തിന് ഉറപ്പുണ്ടോയെന്ന് പരിശോധിക്കണം.'' - തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കനേരിയ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കാര്യവട്ടം ട്വന്റി 20-ക്ക് മുമ്പ് നടന്ന ഇന്ത്യയുടെ പരിശീലന സെഷനിടെ പുറംവേദന അനുഭവപ്പെട്ട ബുംറ മത്സരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. പിന്നാലെ ബുംറയ്ക്ക് പരമ്പരയില്‍ കളിക്കാനാകില്ലെന്ന് അറിയിച്ച ബി.സി.സി.ഐ. വെള്ളിയാഴ്ച മുഹമ്മദ് സിറാജിനെ പകരക്കാരനായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് തന്നെ നഷ്ടമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച ശേഷം വിശ്രമത്തിലായിരുന്നു ബുംറ. പിന്നീട് ഓസ്‌ട്രേലിയക്കെതിരേ നടന്ന ട്വന്റി 20 പരമ്പരയിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നിരുന്നാലും മുന്‍കരുതലിന്റെ ഭാഗമായി മൊഹാലിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍നിന്ന് ബുംറയെ മാറ്റിനിര്‍ത്തിയിരുന്നു. ശേഷിച്ച രണ്ടു മത്സരങ്ങളില്‍ കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ബുംറയുടെ പരിക്ക് ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്. പരിക്ക് ഗുരുതരമാണെന്നും ബുംറ ലോകകപ്പില്‍ കളിച്ചേക്കില്ലെന്നും ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു മാസത്തോളം ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും പരിക്ക് ബുംറയെ അലട്ടിയിരുന്നു. ഇക്കാരണത്താല്‍ ഏഷ്യാ കപ്പിലും താരം കളിച്ചിരുന്നില്ല. പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലിറ്റേഷനിലായിരുന്നു. കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി 20 മത്സരത്തിനു മുമ്പായാണ് ബുംറ പുറംവേദനയെ കുറിച്ച് പരാതിപ്പെട്ടത്. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദേശിച്ചത്. അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

Content Highlights: Danish Kaneria questions BCCI for rushing Jasprit Bumrah s comeback


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented