Photo: twitter.com|ICC
കെല്‍മ്‌സ്‌ഫോര്‍ഡ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമായി ഇംഗ്ലണ്ട് വനിതാ ടീം. ഇന്ത്യ ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് ടീം എട്ടുപന്തുകള്‍ ബാക്കിനില്‍ക്കേ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
56 പന്തുകളില്‍ നിന്നും 12 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 89 റണ്‍സെടുത്ത ഓപ്പണര്‍ ഡാനി വ്യാട്ടിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. വ്യാട്ടാണ് കളിയിലെ താരം. പരമ്പരയുടെ താരമായി ഇംഗ്ലണ്ടിന്റെ തന്നെ നാറ്റ് സീവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ സ്മൃതി മന്ഥാന 70 റണ്‍സെടുത്തപ്പോള്‍ 36 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറും 20 റണ്‍സെടുത്ത റിച്ച ഘോഷും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ തുറുപ്പുചീട്ടായ ഷഫാലി വര്‍മ പൂജ്യത്തിന് പുറത്തായത് ടീമിന് തിരിച്ചടിയായി. നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ വനിതകള്‍ 153 റണ്‍സെടുത്തത്.
ഇംഗ്ലണ്ടിനായി സോഫി എസ്സെല്‍സ്‌റ്റോണ്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാതറീന്‍ ബ്രണ്ട് രണ്ടുവിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി വ്യാട്ടിന് പുറമേ 42 റണ്‍സെടുത്ത നാറ്റ് സീവറും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണയും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആതിഥേയരെ കീഴടക്കിയിരുന്നു.
Content Highlights: Danielle Wyatt steers England Women to T20I series win over India Women
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..