സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായി പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. പാകിസ്താനെതിരായ ആദ്യ ടെസ്റ്റില്‍ ഫഖര്‍ സമാനെ പുറത്താക്കിയതോടെ വിക്കറ്റ് നേട്ടം 422-ലെത്തി. 

ഇതോടെ 421 വിക്കറ്റെടുത്ത ഷോണ്‍ പൊള്ളോക്കിനെ സ്റ്റെയ്ന്‍ മറികടന്നു. 89 ടെസ്റ്റുകളില്‍നിന്നാണ് സ്റ്റെയ്നിന്റെ നേട്ടം. പൊള്ളോക്ക് 108 ടെസ്റ്റുകളില്‍നിന്നാണ് 421 വിക്കറ്റിലെത്തിയത്.

2015-ല്‍ 80 ടെസ്റ്റുകളില്‍നിന്ന് സ്റ്റെയ്ന്‍ 400 വിക്കറ്റിലെത്തിയിരുന്നെങ്കിലും പരിക്ക് വില്ലനായതോടെ ഏറെക്കാലം വിട്ടുനില്‍ക്കേണ്ടി വന്നു. ടെസ്റ്റ് ചരിത്രത്തിലെ മൊത്തം വിക്കറ്റ് വേട്ടയില്‍ 11-ാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കന്‍ താരം. 800 വിക്കറ്റുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: Dale Steyn takes South Africa bowling record from Shaun Pollock