ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം പ്രഖ്യാപനം നടത്തിയത്. 

രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് സ്റ്റെയ്ന്‍. 

16 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി 20-കളും താരം കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 699 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 

2004 ഡിസംബര്‍ 17-നാണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2020 ഫെബ്രുവരി 21-നായിരുന്നു അവസാന മത്സരം.

93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റുകളും 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും 47 ട്വന്റി 20-യില്‍ നിന്ന് 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 

2008 മുതല്‍ 2014 വരെ തുടര്‍ച്ചയായി 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമാണ് സ്റ്റെയ്ന്‍. 

Content Highlights: Dale Steyn retires from all cricket