കേപ് ടൗണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി ഡെയ്ല്‍ സ്റ്റെയ്‌നിന് പരിക്ക്. രണ്ടാം ദിനം പരിക്ക് രൂക്ഷമായതിനെ തുടര്‍ന്ന് സ്റ്റെയ്ന്‍ ക്രീസ് വിട്ടിരുന്നു. ഇടതു ഉപ്പൂറ്റിക്ക് സംഭവിച്ച പരിക്ക് സാരനുള്ളതാണെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ടെസ്റ്റില്‍ ഇനിയുള്ള ദിവസങ്ങളില്‍ സ്‌റ്റെയ്ന്‍ കളിക്കാനിടയില്ല. 

നാലു മുതല്‍ ആറ് ആഴ്ച്ച വരെ സ്‌റ്റെയ്ന്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങളും സ്റ്റെയ്‌നിന് നഷ്ടമാകും. ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് സ്റ്റെയ്‌നനാണ്.

താരത്തിന്റെ അഭാവം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും. സ്റ്റെയ്ന്‍ വിട്ടുനിന്നാല്‍ പത്തു താരങ്ങളുമായേ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ടെസ്റ്റ് പൂര്‍ത്തിയാക്കാനാകൂ. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. 17.3 ഓവര്‍ എറിഞ്ഞ സ്‌റ്റെയ്ന്‍ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

Content Highlights: Dale Steyn Injury Out Of Series India vs South Africa