യുവരാജിനെപ്പോലെ സിക്‌സടിക്കാന്‍ കെല്‍പ്പുള്ളവന്‍, സഞ്ജുവിനെ പുകഴ്ത്തി സ്റ്റെയ്ന്‍


മത്സരത്തില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Photo: ANI

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോം പുറത്തെടുത്ത മലയാളിതാരം സഞ്ജു സാംസണെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. സഞ്ജുവിനെ യുവരാജ് സിങ്ങിനോട് താരതമ്യപ്പെടുത്തിയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം രംഗത്തെത്തിയത്.

' ഷംസിയെറിഞ്ഞ അവസാന ഓവറില്‍ സഞ്ജുവാണ് സ്‌ട്രൈക്ക് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ ഭയന്നുപോയി. യുവരാജിനെപ്പോലെ ഒരോവറിലെ ആറുപന്തും സിക്‌സ് നേടാനുള്ള കഴിവുള്ള താരമാണ് സഞ്ജു. അവസാന ഓവറുകളിലെ സഞ്ജുവിന്റെ പ്രകടനം അവിശ്വസനീയമാണ്' -സ്റ്റെയ്ന്‍ പറഞ്ഞു.



ഐ.പി.എല്ലില്‍ സഞ്ജുവിന്റെ പ്രകടനം സ്ഥിരമായി വീക്ഷിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം മികച്ചതാണെന്നും സ്റ്റെയന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും 63 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 86 റണ്‍സ് നേടിയ സഞ്ജുവിന്റെ ഇന്നിങ്‌സ് ആരാധകരുടെ മനം കീഴടക്കി.

Content Highlights: sanju samson, sanju, sanju samson vs south africa, dale steyn, steyn on sanju, sanju batting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented