ഈസ്റ്റ് ലണ്ടന്‍: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ദക്ഷിണാഫ്രിക്കയ്ക്കായി ട്വന്റി-20 യില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന റെക്കോഡ് സ്‌റ്റെയിന്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 യില്‍ ജോസ് ബട്‌ലറെ പുറത്താക്കിയതോടെയാണ് സ്‌റ്റെയിന്‍ ഒന്നാമതെത്തിയത്.

35 മത്സരങ്ങളില്‍ 61 വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറിനെയാണ് സ്റ്റെയിന്‍ മറികടന്നത്. 45 മത്സരത്തിലാണ് സ്റ്റെയിനിന്റെ 62 വിക്കറ്റ് പ്രകടനം. 46 വിക്കറ്റെടുത്ത മോണി മോര്‍ക്കല്‍ കൂടുതല്‍ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാമതുണ്ട്. 36-കാരനായ  സ്റ്റെയിന്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയത്.

Content Highlights: Dale Steyn becomes leading wicket-taker for South Africa