ജൊഹാനസ്ബര്‍ഗ്: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍, ജനങ്ങള്‍ ഗതികെട്ട് ഓരോന്ന് ചെയ്യാന്‍ കാരണമാകുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ലോക്ക്ഡൗണിനിടെ തന്റെ വീട്ടില്‍ മൂന്ന് തവണ നടന്ന മോഷണ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്‌റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മൂന്ന് തവണ എന്റ വീട്ടില്‍ മോഷണ ശ്രമമുണ്ടായി. ഇന്നലെ അവര്‍ എന്റെ സുഹൃത്തിന്റെ കാര്‍ നശിപ്പിച്ചു. ഇന്ന് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എന്റെ അമ്മയെ പേടിപ്പിക്കുകയും ചെയ്തു. കൊറോണ കാരണം ആളുകള്‍ ഗതികെട്ട് എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക', 36-ാരനായ സ്‌റ്റെയ്ന്‍ ട്വീറ്റ് ചെയ്തു.

Dale Steyn asks South Africa to stay safe after 3 break-in attempts at his house

അതേസമയം ദക്ഷിണാഫ്രിക്കയില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്തെ മരണ സംഖ്യയില്‍ വര്‍ധനവുണ്ടായി കണക്കുകളുണ്ട്. മൂന്നാം ഘട്ടത്തില്‍ നടപ്പാക്കിയ ഇളവുകളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ മദ്യ വില്‍പ്പന പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.

Content Highlights: Dale Steyn asks South Africa to stay safe after 3 break-in attempts at his house