അര്‍ഷ്ദീപിനെതിരേ സൈബര്‍ ആക്രമണം; ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍


പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവരും താരത്തെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

Photo: twitter.com/arshdeepsinghh

മൊഹാലി: ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ക്യാച്ച് കൈവിട്ട ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിന് സാമൂഹികമാധ്യമങ്ങളില്‍ നിശിതവിമര്‍ശനങ്ങളും നിന്ദയും. 18-ാം ഓവറിലെ മൂന്നാംപന്തിലാണ്, അപ്പോള്‍ ഒരു റണ്‍ മാത്രമെടുത്തിരുന്ന ആസിഫ് അലിയെ അര്‍ഷ്ദീപ് വിട്ടുകളഞ്ഞത്. അവസാന ഓവറില്‍ അലിയെ അര്‍ഷ്ദീപ് തന്നെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും അലി എട്ടുപന്തില്‍ 16 റണ്‍സെടുത്തിരുന്നു. ഇന്ത്യ അഞ്ചുവിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

അര്‍ഷ്ദീപിന്റെ വിക്കിപീഡിയപേജില്‍ താരത്തെ അപഹസിച്ചുകൊണ്ടുള്ള വിവരങ്ങള്‍ ചിലര്‍ ചേര്‍ത്തു. ഖലിസ്താന്‍ പ്രസ്ഥാനവുമായി അര്‍ഷ്ദീപിന് ബന്ധമുണ്ടെന്നായിരുന്നു ചേര്‍ത്തത്. രജിസ്റ്റര്‍ചെയ്യാത്ത ഒരു യൂസര്‍, ഇന്ത്യ എന്നതിന് പകരം പലസ്ഥലങ്ങളിലും ഖലിസ്താന്‍ എന്നാക്കി. മാറ്റങ്ങളെല്ലാം വിക്കിപീഡിയ എഡിറ്റര്‍മാര്‍ 15 മിനിറ്റിനകം നീക്കി.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിക്കിപീഡിയക്കെതിരേ രംഗത്തെത്തി. ഇന്റര്‍നെറ്റിന്റെ വിശ്വാസ്യതയും സുരക്ഷയും നഷ്ടപ്പെടുത്തുന്ന നടപടിയായിപ്പോയി ഇതെന്ന് ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിക്കിപീഡിയ എക്‌സിക്യുട്ടീവുകളെ വിളിച്ചുവരുത്തി മന്ത്രി വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്.

കടുത്തപ്രയോഗങ്ങളാണ് അര്‍ഷ്ദീപിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയത്. എന്നാല്‍, താരത്തിന് പിന്തുണയുമായി പഞ്ചാബ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. വിലകുറഞ്ഞ അഭിപ്രായങ്ങളാണ് ഇതെന്ന് മുന്‍താരവും രാജ്യസഭാ എം.പി.യുമായ ഹര്‍ഭജന്‍ സിങ് പറഞ്ഞു. ആരും മനപ്പൂര്‍വം ക്യാച്ച് പാഴാക്കില്ല. പാകിസ്താന്‍ നന്നായി കളിച്ചു. വിമര്‍ശിക്കുന്നവരെയോര്‍ത്ത് ലജ്ജിക്കുന്നു. അര്‍ഷ് മുത്താണ് -ഹര്‍ഭജന്‍ കുറിച്ചു. രാജ്യത്തിന്റെ ഭാവിവാഗ്ദാനമാണ് അര്‍ഷ്ദീപെന്ന് കായികമന്ത്രി ഗുര്‍മീത് സിങ് അഭിപ്രായപ്പെട്ടു. താരത്തിന്റെ അമ്മ ബല്‍ജിത് കൗറിനെ ഫോണില്‍വിളിച്ച് മന്ത്രി പിന്തുണയറിയിച്ചു.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവരും താരത്തെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

Content Highlights: arshdeep singh, cyber attack, indian cricket, india vs pakistan, arshdeep cyber attack, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented