Photo: twitter.com/ICC
ബേയ് ഓവല്‍: ഐ.സി.സി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയ പാകിസ്താന് രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു. ഏഴുവിക്കറ്റിനാണ് ഓസീസ് പാക് പടയെ തുരത്തിയത്.
പാകിസ്താന് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 34.4 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ പാകിസ്താനെ ചെറിയ സ്കോറിലൊതുക്കി. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബിസ്മാ മഹ്റൂഫും 53 റണ്‍സെടുത്ത ആലിയ റിയാസും പാകിസ്താന് വേണ്ടി തിളങ്ങി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി അലാന കിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മീഗന് ഷട്ട്, എലീസെ പെറി, അമാന്‍ഡ, നിക്കോള കാരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലീസ ഹീലി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 79 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. 35 റണ്‍സെടുത്ത നായിക മെഗ് ലാന്നിങ്ങും 34 റണ്‍സ് നേടിയ ഓപ്പണര്‍ റേച്ചല്‍ ഹെയ്നസും മികച്ച പ്രകടനം കാഴ്ചവെച്ചു. പാകിസ്താന് വേണ്ടി ഒമൈമ സൊഹൈല്‍ രണ്ട് വിക്കറ്റെടുത്തു.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റ് നേടിയ ഓസ്ട്രേലിയ പോയന്റ് പട്ടികയില്‍ ഒന്നാമതത്തി. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട പാകിസ്താന് അവസാന സ്ഥാനത്താണ്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
Content Highlights: cwc world cup 2022 australia vs pakistan match result
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..