Photo: ANI
ലഖ്നൗ: അടല്‍ ബിഹാരി വാജ്‌പെയ്, ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി 20 മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്ററെ ജോലിയില്‍ നിന്ന് നീക്കി ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. മത്സരത്തിനുപയോഗിച്ച പിച്ചിന്റെ നിലവാരത്തെ കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിന് 20 ഓവറില്‍ നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രം. മത്സരം ജയിച്ചെങ്കിലും 100 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയും റണ്‍സ് കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടി. മത്സരത്തിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും പിച്ചിന്റെ നിലവാരത്തെ വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ നിലവിലെ ക്യുറേറ്ററായ സുരേന്ദറിനെ മാറ്റി സഞ്ജീവ് കുമാര്‍ അഗര്‍വാളിനെ നിയമിക്കുകയായിരുന്നു.
അതേസമയം, അവസാന നിമിഷം ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതു പ്രകാരമാണ് വിവാദ പിച്ച് ഒരുക്കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കറുത്ത മണ്ണ് ഉപയോഗിച്ചുള്ള രണ്ട് പിച്ചുകള്‍ മത്സരത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍, അവസാന നിമിഷമാണ് ചെമ്മണ്ണില്‍ പിച്ചൊരുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. മത്സരത്തിനു വെറും മൂന്നു ദിവസം മുന്‍പായിരുന്നു ഇത്. അതിനാല്‍, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പിച്ച് തയാറാക്കിയതെന്നാണ് വിവരം.
മാത്രമല്ല രാജ്യാന്തര ട്വന്റി20-യില്‍ ഒരു സിക്‌സ് പോലും പിറക്കാതെ ഏറ്റവും കൂടുതല്‍ പന്തുകള്‍ കളിനടന്ന മത്സരമെന്ന മോശം റെക്കോഡും ലഖ്‌നൗ ട്വന്റി20-ക്കാണ്. ഇരു ടീമും 39.5 ഓവര്‍ ബാറ്റ് ചെയ്തിട്ടും ഒരു സിക്‌സ് പോലും പിറന്നില്ല. 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു കളിയിലെ താരം.
Content Highlights: curator who prepared pitch for India vs New Zealand 2nd t20 gets the sack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..