ഡിജിസെല്‍ വെസ്റ്റിന്‍ഡീസുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ അവസാനിപ്പിച്ചു


സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാനുള്ള കരാറില്‍ ഇരുവിഭാഗവും ഒപ്പുവെച്ചെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു

കിങ്സ്റ്റന്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള 13 വര്‍ഷം നീണ്ട സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഐറിഷ് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളായ ഡിജിസെല്‍ അവസാനിപ്പിച്ചു. 2004-2005 കാലഘട്ടത്തിലാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡിജിസെലുമായി കാരാറിലേര്‍പ്പെട്ടത്.

സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാനുള്ള കരാറില്‍ ഇരുവിഭാഗവും ഒപ്പുവെച്ചെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ വിജയകരമായ കൂട്ടിക്കെട്ടാണ് ഡിജിസെലുമായി ഉണ്ടായിരുന്നത്. കരീബയക്കാരുടെ ഹൃദയസ്പന്ദനത്തില്‍ ക്രിക്കറ്റെത്തിക്കാന്‍ ഞങ്ങള്‍ തന്ത്രപ്രധാനമായ പദ്ധതികള്‍ ആരംഭിക്കുന്നുണ്ട്. അടുത്ത് തന്നെ ദീര്‍ഘകാലത്തേക്കുള്ള പ്രധാന പങ്കാളിയെ പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഡൊമിനിക് വോണ്‍ പറഞ്ഞു.

ശ്രീലങ്കയുമായി അടുത്തമാസം ആറിന് തുടങ്ങുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പുതിയ സ്‌പോണ്‍സറെ പ്രഖ്യാപിച്ചേക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented