അമ്പയര്‍ റൂഡി കോര്‍ട്‌സണ്‍ കാറപകടത്തില്‍ മരിച്ചു


ദക്ഷിണാഫ്രിക്കയിലെ റിവേഴ്‌സ്‌ഡേലില്‍ വെച്ചാണ് അപകടമുണ്ടായത്. 

Photo: Getty Images

റിവേഴ്‌സ്‌ഡേല്‍: ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയര്‍മാരിലൊരാളായ റൂഡി കോര്‍ട്‌സണ്‍ കാറപകടത്തില്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്‌സ്‌ഡേലില്‍ വെച്ചാണ് അപകടമുണ്ടായത്.

73 കാരനായ കോര്‍ട്‌സണ്‍ 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. കോര്‍ട്‌സന്റെ മകനായ റൂഡി കോര്‍ട്‌സണ്‍ ജൂനിയറാണ് അച്ഛന്റെ വിയോഗം ലോകത്തിനെ അറിയിച്ചത്. കേപ്ടൗണില്‍ നിന്ന് നെല്‍സണ്‍ മണ്ടേല ബേയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

' അദ്ദേഹം ഒരു സുഹൃത്തിനൊപ്പം ഗോള്‍ഫ് കളിക്കാനായി കേപ്ടൗണിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച മടങ്ങിവരുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് ഒരു ദിവസം കൂടി തങ്ങാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്'- കോര്‍ട്‌സണ്‍ ജൂനിയര്‍ ദക്ഷിണാഫ്രിക്കയിലെ അല്‍ഗോവ എഫ്.എം ന്യൂസിനോട് പറഞ്ഞു.

ചെറുപ്പം തൊട്ട് ക്രിക്കറ്റിനോട് അഭിനിവേശമുള്ള കോര്‍ട്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ റെയില്‍വേസിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിച്ചാണ് അമ്പയറായത്. 1981-ല്‍ കോര്‍ട്‌സണ്‍ ആദ്യമായി അമ്പയറുടെ കുപ്പായമണിഞ്ഞു. 1992-ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര അമ്പയറിങ്ങില്‍ അരങ്ങേറ്റം കുറിച്ചു.

331 അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ച കോര്‍ട്‌സണ്‍ 2010-ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഓസ്‌ട്രേലിയ-പാകിസ്താന്‍ മത്സരത്തിലൂടെ അമ്പയറിങ് രംഗത്തോട് വിടപറഞ്ഞു.

Content Highlights: umpire dies in car accident, rudi koertzen, umpire rudi koertzen, cricket umpire, cricket news,sprts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented