ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കറുടെ പേരില്‍ അമരിക്കയില്‍ ക്രിക്കറ്റ് മൈതാനം. അമേരിക്കയിലെ ലൂയിസ്‌ വില്ലയിലാണ് ഗവാസ്‌കറുടെ പേരില്‍ അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള്ള  മൈതാനമുള്ളത്. 

ഒക്ടോബര്‍ 15ന് സുനില്‍ ഗവാസ്‌കര്‍ തന്നെയാണ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തതും. മിഡ്‌വെസ്റ്റ് ക്രിക്കറ്റ് ലീഗിലെ പ്രധാന ടീമായ ലൂയിസ് വില്ല ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണിത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ പേരില്‍ അമേരിക്കയില്‍ മൈതാനം വരുന്നത്. 

ഞാന്‍ ഏറെ ആഹ്ലദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ക്രിക്കറ്റിന് പ്രധാന്യമില്ലാത്ത ഒരു രാജ്യത്താണ് ഇത്  എന്നത് എന്നെ അതിശയിപ്പിക്കുന്നുവെന്നും ഗവാസ്‌കര്‍ പ്രതികരിച്ചു. ഒരു കോടിയോളും രൂപ ചെലവിട്ടാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.